വായന മനസ്സിനെ നവീകരിക്കുന്ന ചാലകശക്തി : കല്‍പ്പറ്റ നാരായണന്


കുന്നമംഗലം : സര്‍ഗാത്മക വായന മനുഷ്യ മനസ്സിനെ നവീകരിക്കുന്ന ചാലകശക്തിയാണെന്ന് പ്രശസ്ത എഴുത്തുകാരന് കല്‍പ്പറ്റ നാരായണന് പറഞ്ഞു. മര്‍കസ് റൈഹാന്‍ വാലിയില്‍ സംഘടിപ്പിച്ച പുസ്തകലോകം വായാനാചര്ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാര്‍ശനികമായ സൗന്ദര്യത്തോടെ സര്‍ഗാത്മകാവിഷ്കാരങ്ങള്‍ നടത്തുന്ന എഴുത്തുകാരുടെ സൃഷ്ടികള്‍ കാലാതീതമായി നിലനില്ക്കും. ടെക്നോളജി വികസിച്ച ഈ കാലത്തും വായനയുടെയും എഴുത്തിന്റെയും സാധ്യതകള്‍ വര്‍ധിച്ചു വരികയാണെന്നും കല്‍പ്പറ്റ നാരായണന് കൂട്ടിച്ചേര്‍ത്തു. ഉസാമ അലി നൂറാനിഅധ്യക്ഷത വഹിച്ചു.ലുഖ്മാന് കരുവാരക്കുണ്ട് ആമുഖ പ്രഭാഷണം നടത്തി. കുട്ടി നെടുവട്ടം, അബ്ദുല്ല കിഴിശ്ശേരി പ്രസംഗിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം