"സാമ്പത്തിക അതിജീവനവും വളർച്ചാ മാർഗങ്ങളും" മർകസ് വെബിനാർ ഞാറാഴ്ച


കോഴിക്കോട്: മർകസുമായി സഹകരിച്ചു മർച്ചന്റ്സ് ചേംബർ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന വെബിനാറിൽ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന് സി.ഇ. ഒ ഡോ. സജി ഗോപിനാഥ് പ്രഭാഷണം നടത്തും. "പുതിയ കാലത്തെ സാമ്പത്തിക അതിജീവനവും വളർച്ചാ മാർഗങ്ങളും" എന്ന ശീർഷകത്തിൽ സെപ്തംബർ 6 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 6 വരെയാണ് പരിപാടി. കോവിഡ് രൂപപ്പെടുത്തിയ സാമ്പത്തിക പ്രശ്നങ്ങളെ തരണം ചെയ്തു ഭാവിയിൽ നേട്ടമുണ്ടാക്കാനാകുന്ന നവീന സംരംഭങ്ങളെ കുറിച്ചും, സംരംഭകത്വ വികസനത്തിനുള്ള സർക്കാർ സംരംഭമായ കേരള സ്റ്റാർട് അപ് മിഷന്റെ വ്യത്യസ്ത പദ്ധതികളെ കുറിച്ചും ഡോ. സജി ഗോപിനാഥ് വിവരിക്കും. ഐ.പി.എഫ്, ഐ.സി.എഫ് ഗൾഫ് കൗൺസിൽ എന്നിവരുംപ്രോഗ്രാം സഹ സംഘടകരാണ്. സൂമിൽ നടക്കുന്ന പരിപാടിയുടെ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9072 500 434
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം