എൻ.ഇ.പി: ദേശീയ സെമിനാർ ഈ മാസം 8,9 തിയ്യതികളിൽ; രജിസ്ട്രേഷൻ ആരംഭിച്ചു


കോഴിക്കോട്: "എൻ.ഇ.പി 2020: ഒരു അവലോകനം"എന്ന ശീർഷകത്തിൽ മർകസ് സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാർ ഈ മാസം 8,9 തിയ്യതികളിൽ ഓൺലൈനിൽ നടക്കും. പ്രിസം നാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സെമിനാറിൽ സെപ്തംബർ 8 ചൊവ്വാഴ്ച്ച എൻ.സി.ഇ.ആർ.ടി മുൻ കരിക്കുലം തലവൻ പ്രൊഫ എം.എ ഖാദിർ, ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. യാസർ അറഫാത്ത് എന്നിവരും സെപ്തംബർ 9 ബുധാനാഴ്ച ജെ.എൻ.യു അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുരേഷ് ബാബു , ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.പി മനോജ് എന്നിവരും പ്രഭാഷണം നടത്തും. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖം അവതരിപ്പിക്കും. മലയാളം യൂണിവേഴ്സിറ്റി മുൻ റെജിസ്ട്രാറും മർകസ് അക്കാദമിക പ്രോജക്ട് ഡയറക്ടറുമായ പ്രൊഫ ഉമർ ഫാറൂഖ് മോഡറേറ്ററാവും. വൈകുന്നേരം 4 മുതൽ 6.30 വരെയാണ് പരിപാടികൾ. സൂമിൽ നടക്കുന്ന പരിപാടിയിൽ പങ്കടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുവാൻ വാട്സ്ആപ്പിൽ ബന്ധപ്പെടുക: 9048338225, 7561857257
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം