ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം കാന്തപുരത്തിന് സമ്മാനിച്ചു


യു.എ.ഇ: ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്യ പുരസ്കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു. ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സൈഫ് അൽ ശർഖി, ഫുജൈറ കൾച്ചർ സെന്റ്ർ പ്രസിഡന്റ് ഖാലിദ് അൽ ദൻഹാനിയുടെ സാനിധ്യത്തിൽ ആണ് പുരസ്കാരം സമ്മാനിച്ചത് വിദ്യാഭ്യാസ സമാധാന ജീവകാരുണ്യ മേഖലകളിലും അനാഥ സംരക്ഷണത്തിലും, ഇന്ത്യ- യുഎഇ സൗഹാർദം സജീവമാക്കുന്നതിലും അര നൂറ്റാണ്ടു കാലമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയവും പ്രചോദനവുമാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ചടങ്ങിൽ നിരവധി ഇമാറാത്തി പൗര പ്രമുഖർ സംബന്ധിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം