ഇരുപത്തിയഞ്ചാം രാവ്; മർകസ് റമസാൻ ആത്മീയ സമ്മേളനം ഇന്ന്


കോഴിക്കോട്: വിശുദ്ധ രാത്രിയായ ലൈലതുൽ ഖദർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ ഇരുപത്തിയഞ്ചാം രാവിൽ നടക്കുന്ന ആത്മീയ സമ്മേളനവും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ റമസാൻ പ്രഭാഷണവും ഇന്ന് വ്യാഴം രാത്രി 9 മണി മുതൽ 12 വരെ മർകസിൽ നിന്ന് നടക്കും. ഓൺലൈനിൽ നടക്കുന്ന പരിപാടികൾക്ക് പ്രമുഖ സയ്യിദന്മാരും പണ്ഡിതരും നേതൃത്വം നൽകും. അസ്മാഉൽ ഹുസ്ന, ഇസ്തിഗ്ഫാർ, സ്വലാത്ത്, തഹ്ലീൽ, തൗബ, കർമങ്ങൾ ചടങ്ങിൽ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ എന്നിവർ വിവിധ ദുആ- പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നാട്ടിൽ നിന്നും വിദേശത്തുനിന്നുമായി പതിനായിരങ്ങൾ സംബന്ധിക്കും. പരിപാടികൾ മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി സംപ്രേക്ഷണം ചെയ്യും.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം