ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം: കാന്തപുരം


കോഴിക്കോട്: ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിൽ പറഞ്ഞു. വിശുദ്ധ റമസാന്റെ അവസാന വെള്ളിയാഴ്ച മസ്ജിദുൽ അഖ്സയിലേക്കു പ്രാർത്ഥനക്കായി എത്തിയ വിശ്വാസികൾക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചു വിടുകയും, ഇപ്പോഴും പലതരം ആക്രമണങ്ങൾ തുടരുകയും ചെയ്യുന്ന ഇസ്രയേൽ ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നത്. പ്രർത്ഥനാനിർഭരമായ മനസ്സോടെ എത്തുന്ന വിശ്വാസികളെ ഉന്നം വെച്ച് ആക്രമിക്കുന്ന ഇസ്രായേലിന്റെ ഭീകരത അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണം: കാന്തപുരം പറഞ്ഞു. ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രമാണ്. ജർമനിയിൽ നിന്ന് അനുഭവിച്ച നാസികളുടെ ക്രൂരതകളിൽ നിന്ന് രക്ഷ നേടാൻ ഫലസ്തീന്റെ ഭൂഭാഗം കൈക്കലാക്കി, നാസിക നടത്തിയതിനു തുല്യമായ ആക്രമണമാണ് ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്നത്. ഇസ്രയേലിന്റെ നൃശംസത തടയാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ വേണം. ഫലസ്തീനികൾക്ക് വേണ്ടി വിശ്വാസികൾ എല്ലാവരും പ്രാർത്ഥിക്കണം: കാന്തപുരം പറഞ്ഞു.
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം