മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

താമരശ്ശേരി കോരങ്ങാട് മർകസ് കുടിവെള്ള പദ്ധതി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

താമരശ്ശേരി കോരങ്ങാട് മർകസ് കുടിവെള്ള പദ്ധതി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
താമരശ്ശേരി: മർകസ് സാമൂഹ്യക്ഷേമ വകുപ്പ് കോരങ്ങാട് നിർമിച്ച കമ്മ്യൂണിറ്റി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കുടിവെള്ള ക്ഷാമം പതിവായ സാഹചര്യം പ്രദേശവാസികൾ മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് കോരങ്ങാട് കെട്ടിന്റെ അകായിൽ പ്രദേശത്ത് പദ്ധതിക്ക് തുടക്കമിടുന്നത്. സ്ഥലത്തെ 16 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച കിണറും 10,000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനും മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
കോരങ്ങാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുസമദ് ഹാജി അധ്യക്ഷത വഹിച്ചു. മർകസ് സാമൂഹ്യക്ഷേമ മിഷൻ പ്രോഗ്രാം മാനേജർ സയ്യിദ് മിസ്അബ് പദ്ധതി വിശദീകരിച്ചു. ഈ വർഷം ഇത് പത്താമത്തെ കമ്യൂണിറ്റി വാട്ടർ പ്രോജക്റ്റാണ് മർകസിന് കീഴിൽ നിർമിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായാണ് 15 മുതൽ 60 കുടുംബങ്ങൾക്ക് വരെ ഉപയോഗിക്കാനാവുന്ന സാമൂഹ്യ കുടിവെള്ള പദ്ധതികൾ ഈ വർഷം മർകസ് നിർമിച്ചത്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റുമായി ഇരുനൂറിലധികം കിണറുകളും ഈ വർഷം നിർമിച്ചുനൽകിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ കോരങ്ങാട് മഹല്ല് ഖതീബ് റശീദ് ഫൈസി പ്രാർഥന നിർവഹിച്ചു. ബി സി ലുഖ്മാൻ ഹാജി, ഹബീബ് മാസ്റ്റർ, കെ പി അബ്ദു സലാം, അനീസ് പിസി മുക്ക്, ഷമീം തച്ചംപൊയിൽ, റഫീഖ് തച്ചംപൊയിൽ തുടങ്ങിയവർ സംസാരിച്ചു.
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...
മിഹ്റാസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം, അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്കും സി.ടി സ്കാൻ സെന്ററും നാടിന് സമർപ്പിച്ചു...
വൈകുന്നേരം 4 ന് കാമിൽ ഇജ്തിമയിൽ നടക്കും...
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം