സ്കൂൾ ലൈബ്രറി അവാർഡ്: മൂന്നാം സ്ഥാനം നേടി മർകസ് ഗേൾസ് സ്കൂൾ

താമരശ്ശേരി വിദ്യാഭ്യാസ ജില്ല മികച്ച സ്കൂൾ ലൈബ്രറി അവാർഡിനുള്ള പുരസ്കാരം മർകസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല ഏറ്റുവാങ്ങുന്നു.

താമരശ്ശേരി വിദ്യാഭ്യാസ ജില്ല മികച്ച സ്കൂൾ ലൈബ്രറി അവാർഡിനുള്ള പുരസ്കാരം മർകസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല ഏറ്റുവാങ്ങുന്നു.
കാരന്തൂർ: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറിക്കുള്ള എക്സലൻസ് അവാർഡിൽ മർകസ് ഗേൾസ് ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലൈബ്രറി പുസ്തക വിതരണം, കുട്ടികളുടെ ആസ്വാദനക്കുറിപ്പ്, ക്ലാസ് ലൈബ്രറി, ഓപ്പൺ ലൈബ്രറി എന്നിവ പരിശോധിച്ചും കുട്ടികൾക്കിടയിൽ സർവേ നടത്തിയുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന മുഹീനുദ്ദീൻ ഏർപ്പെടുത്തിയ അവാർഡിന് തിരഞ്ഞെടുക്കുന്നത്. കൂടത്തായി സെന്റ് മേരിസ് സ്കൂളും നൊച്ചാട് ഗവൺമെന്റ് സ്കൂളുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. മർകസ് ഗേൾസ് ഹൈസ്കൂള്നിപ്പം ചക്കാലക്കൽ ഹൈസ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.
കഴിഞ്ഞ വർഷം സ്ഥാപിച്ച വായനക്കൂട്, കുട്ടികൾ തന്നെ ലൈബ്രേറിയൻമാരായ ഈസി റീഡിംഗ് റൂം തുടങ്ങിയ വേറിട്ട പദ്ധതികളാണ് മർകസ് ഗേൾസ് ഹൈസ്കൂളിനെ അവാർഡിന് അർഹരാക്കിയത്.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഹെഡ്മാസ്റ്റർമാരും സംബന്ധിച്ച അവാർഡ് ദാന ചടങ്ങിൽ കണ്ണൂർ ദുരന്ത നിവാരണ സമിതി ഡെപ്യൂട്ടി കളക്ടർ സുബൈർ കെ കെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസ ജില്ലയുടെ അധിക ചുമതലയുള്ള പ്രമോദ് കെ വി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫോറം കൺവീനർ സജി ജോൺ സ്വാഗതവും നിയാസ് ചോല നന്ദിയും പറഞ്ഞു.
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം