കൈറോ: ആധുനിക ഫിഖ്ഹ് ട്രെൻഡുകൾ എന്ന പ്രമേയത്തിൽ ജൂൺ 24,25 നടക്കുന്ന അന്താരാഷ്ട്ര കർമശാസ്ത്ര സെമിനാർ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ആഗോള പ്രശസ്തരായ പണ്ഡിതരും യൂണിവേഴ്സിറ്റി, കോളേജ് മേധാവികളുമടക്കം വലിയ പണ്ഡിതനിരയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്. അൽ അസ്ഹറിലെ സീനിയർ പ്രഫസർ ശൈഖ് അബ്ദുൽ അസീസ് ശഹാവി മുഖ്യാതിഥിയായി. ശൈഖ് സൈഫ് അലി അൽ അസ്രി , ഡോ. അബ്ദുൽ ഫത്താഹ് യാഫിഈ യമൻ, ഡോ. ഗമാൽ ഫാറൂഖ് , സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി , ഡോ. അബ്ദുൽ ഫത്താഹ് അബ്ദുൽ ഗനി അൽ അവാരി , പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ , ഡോ: അഹ്മദ് തീജാനി സഅദ് അൽ അസ്ഹരി നൈജീരിയ , ഡോ. ഹിഷാം കാമിൽ, ശൈഖ് സുഹൈർ ഖസ്സാൻ അൽ മാലികി അൽ ജീരിയ തുടങ്ങിയ പ്രമുഖ പണ്ഡിതർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. മദ്ഹബും മദ്ഹബ് നിഷേധവും ഭൂതവും വാർത്തമാനവും, ന്യുനപക്ഷ കർമ്മ ശാസ്ത്രം വെല്ലുവിളികളും പരിഹാരങ്ങളും, നിധാന ശാസ്ത്രത്തിലെ പുനരുദ്ധാരണ വാദങ്ങളുടെ തെറ്റും ശരിയും, കർമ്മ ശാസ്ത്ര ഗവേഷണ രംഗത്തെ സാധ്യതകൾ, ഗവേഷണ രംഗത്തെ പുതിയ ട്രെൻഡുകൾ, മദ്ഹബുകളുടെ സമഗ്രതയും ആനുകാലികതയും തുടങ്ങിയ കർമശാസ്ത്ര സംബന്ധിയായ ഇരുപത്തി അഞ്ച് വിഷയങ്ങളിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുക.അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥി കൂട്ടായ്മ ഹൈഅതു ത്വലബതുൽ മലബാരിയ്യീൻ ആണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved