മെർച്ചന്റ് ചേംബർ ഇന്റർനാഷണൽ വ്യാപാരി സംഗമം ഇന്ന്


"കോഴിക്കോട്: മർകസിന് കീഴിൽ വിവിധ വ്യാപാരി, വ്യവസായികളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന സംഘടനയ മെർച്ചന്റ് ചേംബർ ഇന്റർനാഷണലിന്റെ (MCI) വ്യാപാരി സംഗമം ഇന്ന് (വ്യാഴം) നടക്കും. ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധ സ്വഹാബിയും മാതൃകാ വ്യാപാരിയുമായിരുന്ന ഹസ്രത്ത് ഉസ്മാൻ(റ) ന്റെ സ്മരണാർത്ഥം വർഷം തോറും നടന്നുവരുന്ന സംഗമം ഈ പ്രാവശ്യം ഓൺലൈനിലാണ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ .പി അബൂബക്കർ മുസ്ലിയാരുടെ അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും നടക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനവും മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹഖീം അസ്ഹരി മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയും എ കെ മൂസ ഹാജി അപ്പോളോ അധ്യക്ഷതയും നിർവ്വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറു കണക്കിന് വ്യാപാരികളും വ്യവസായികളും പങ്കെടുക്കും. തത്സമയം മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. https://www.youtube.com/user/markazonline"
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം