മർകസ് പൂർവ്വ വിദ്യാർത്ഥി ഷമീർ നൂറാനിക്ക് ഡോക്ടറേറ്റ്


"പൂനൂർ: മർകസ് പൂർവ്വ വിദ്യാർത്ഥി ഷമീർ നൂറാനി രാമല്ലൂർ ഡോക്ടറേറ്റ് നേടി. ഡൽഹി ജെ.എൻ.യുവിലെ സെൻ്റർ ഫോർ ഇൻ്റർനാഷണൽ പൊളിറ്റിക്ക്സ്; ഓർഗനൈസേഷൻ ആൻ്റ് ഡിസാർമമെൻ്റിൽ നിന്നും ഡോ: മനീഷ് ദബാദെയുടെ കീഴിലാണ് ഗവേഷണം പൂർത്തീകരിച്ചത്. ""അന്താരാഷ്ട്ര തർക്ക പരിഹാരത്തിൻ്റെ ഇസ്ലാമിക മാനം; ഫലസ്തീൻ ഇസ്റായേൽ സമാധാന പ്രക്രിയയിലെ ദൈവ ശാസ്ത്ര സംവാദങ്ങളുടെ പശ്ചാത്തലത്തിൽ"" എന്നതായിരുന്നു വിഷയം. നിലവിൽ പേരാമ്പ്ര സി.കെ.ജി ഗവൺമെൻ്റ് കോളേജിൽ ഗസ്റ്റ് ലെക്ച്ചററാണ്. ജാമിഅ മദീനത്തുന്നൂർ അക്കാദമിക് കോർഡിനേറ്ററായും എസ്.എസ്.എഫ് സംസ്ഥാന ദഅവാ സമിതി സിൻ്റിക്കേറ്റ് അംഗമായും പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര അക്കാദമിക് ജേണലുകളിൽ ഇരുപത്തഞ്ചോളം റിസർച്ച് പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് ഇന്റർനാഷണൽ ജേണലുകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിക്കാനിരിക്കുന്ന ആണവ നയങ്ങളെ കുറിച്ചുള്ള പുസ്തകമടക്കം മൂന്ന് പുസ്തകങ്ങൾ ഉടൻ പ്രസിദ്ധീകൃതമാവും. കോഴിക്കോട് ജില്ലയിലെ രാമല്ലൂർ മൊടോങ്ങൽ അബ്ദുൽ അസീസ്- സീനത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ ഉമ്മുഹബീബ. പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസ് ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജി ബിരുദവും നേടിയ ശേഷം ജെ.എൻ.യുവിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടി. മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അഭിനന്ദിച്ചു."
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില് തന്നെയാണ് നല്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം