75-ാം സ്വാതന്ത്ര്യ ദിനം മർകസിൽ പ്രൗഡമായി ആഘോഷിച്ചു


"കോഴിക്കോട്: രാജ്യമെങ്ങും നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ മർകസ് സജീവ സാന്നിധ്യമറിയിച്ചു. രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ചാൻസിലറും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 75 വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അനുഭവങ്ങളിൽ ഇപ്പോൾ നാം അനുഭവിക്കുന്ന സാമൂഹിക പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും മാസ്കിട്ടും മനുഷ്യനെ പരസ്പരം അകറ്റിയുമുള്ള കോവിഡ് പ്രതിസന്ധി തരണം ചെയ്യുക എന്ന ആരോഗ്യ - സാമൂഹിക സ്വാതന്ത്ര്യമാണ് നമുക്ക് ഇപ്പോൾ വേണ്ടതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പറഞ്ഞു. മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഐക്യത്തോടെ പ്രതിസന്ധികളെ ക്രിയാത്മകമായി നേരിടാനും നാം തയ്യാറാകണം.സമൂഹത്തിന്റെയും സഹജീവികളുടെയും സങ്കടങ്ങൾ തിരിച്ചറിഞ്ഞു സഹവർത്തിത്തതോടെ മുന്നോട്ടു പോകാൻ എല്ലവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി, മർകസ് സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു. ദേശഭക്തി ഗാനം, മധുര വിതരണം ചടങ്ങിനോടനുബന്ധിച്ച് നടന്നു.
"
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം