ജാമിഅഃ മർകസ്: 2022-23 വാർഷിക പരീക്ഷ ഫലപ്രഖ്യാപനം നാളെ
ഉച്ചക്ക് 12 മണിയോടെ വെബ്സൈറ്റില്‍ ഫലം ലഭ്യമാകുമെന്ന് കണ്ട്രോളര് ഓഫ് എക്സാമിനേഷന് അറിയിച്ചു....

ഉച്ചക്ക് 12 മണിയോടെ വെബ്സൈറ്റില്‍ ഫലം ലഭ്യമാകുമെന്ന് കണ്ട്രോളര് ഓഫ് എക്സാമിനേഷന് അറിയിച്ചു....

കോഴിക്കോട്: ജാമിഅ: മര്‍കസ് കുല്ലിയ്യകളിലെ 2022-23 വര്‍ഷത്തെ വാർഷിക പരീക്ഷ ഫലം നാളെ (വ്യാഴം) പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ഫലപ്രഖ്യാപനം നടത്തും. ജാമിഅ: മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖസ്സുസ്സ് -ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ -തഫ്സീര്‍, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍- ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുല്‍ ഇദാറഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുന്നഫ്സ്, കുല്ലിയ്യ ലുഗ അറബിയ്യഃ, സനാവിയ്യ ഉറുദു, സാനവിയ്യ എന്നീ വിഭാഗങ്ങളിൽ നടന്ന വാർഷിക പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കുക. ചടങ്ങിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. കെവി ഉമർ ഫാറൂഖ്, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല സംബന്ധിക്കും. പ്രഖ്യാപനത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെ www.markaz.in എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാകുമെന്ന് കണ്ട്രോളര് ഓഫ് എക്സാമിനേഷന് അറിയിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം