സയ്യിദ് യൂസുഫുല് ജീലാനി അനുസ്മരണം 30ന് മര്കസില്

കാരന്തൂര്: മര്കസ് വൈസ് പ്രസിഡന്റും പ്രമുഖ ആത്മീയ പണ്ഡിതനുമായിരുന്ന സയ്യിദ് യൂസുഫുല് ജീലാനി വൈലത്തൂര് തങ്ങളുടെ അനുസ്മരണ സമ്മേളനവും തഹ്ലീല്-പ്രാര്ത്ഥന സംഗമവും ഈ മാസം (ജനുവരി) 30ന് വൈകുന്നേരം ഏഴു മണിക്ക് മര്കസ് മെയിന് കണ്വെന്ഷന് സെന്ററില് നടക്കും. കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള് പ്രാര്ത്ഥന നിര്വഹിക്കും. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്, കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല് ഹകീം അസ്ഹരി, ഹുസൈന് മുസ്ലിയാര് പടനിലം, വി.പി.എം ഫൈസി വില്യാപള്ളി, മുഖ്താര് ഹസ്രത്ത് ബാഖവി പ്രസംഗിക്കും. മര്കസ് വിദ്യാര്ത്ഥികളും പൊതുജനങ്ങളുമുള്പ്പെടെ ആയിരങ്ങള് സംബന്ധിക്കും.
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
പ്ലസ് ടു പാസ്സായവര്ക്കും ഐ ടി ഐ പഠിച്ചവര്ക്കും അപേക്ഷിക്കാവുന്നതാണ് ...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
© Copyright 2024 Markaz Live, All Rights Reserved