കാരന്തൂർ: ജാമിഅഃ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ 2025-26 വർഷത്തെ സാരഥികളെ തിരഞ്ഞെടുത്തു. പുനഃസംഘടനാ ജനറൽബോഡിയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ കലാ-സാഹിത്യ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഗവേഷണത്തിനും ഉന്നത വിഭ്യാഭ്യാസത്തിനും പ്രേരിപ്പിക്കുന്നതിനുമായി ഒട്ടേറെ കർമപരിപാടികളാണ് യൂണിയൻ ആവിഷ്കരിച്ചിട്ടുള്ളത്. അശരണരെ ചേർത്തുപിടിക്കുക എന്ന മർകസിന്റെ സന്ദേശമുൾക്കൊണ്ട് വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും പദ്ധതിയിലുണ്ട്. സംഗമത്തിൽ മർകസ് സീനിയർ മുദർരിസ് വിപിഎം ഫൈസി അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: സയ്യിദ് മുഹ്സിൻ ജീലാനി കൊടുങ്ങല്ലൂർ (പ്രസിഡന്റ്), ഹാഫിള് മിസ്അബ് പിലാക്കൽ (ജനറൽ സെക്രട്ടറി), ഹാഫിള് മുഹമ്മദ് തളിപ്പറമ്പ് (ഫിനാൻസ് സെക്രട്ടറി), അഹ്മദ് ജദീർ കൂട്ടിലങ്ങാടി (എക്സിക്യൂട്ടീവ് പ്രസിഡന്റ്), ഇല്യാസ് ബെളിഞ്ച (വർക്കിംഗ് സെക്രട്ടറി), സ്വലാഹുദ്ദീൻ പരപ്പനങ്ങാടി, അബു ഹാമിദ് അമ്പാഴക്കോട്, ജവാദ് വേങ്ങര, ഇയാസ് കുറ്റ്യാടി, ഖലീൽ അഹ്മദ് കിഴിശ്ശേരി, ശാഫി എടക്കര, സിനാൻ ഓമശ്ശേരി, ജഅ്ഫർ ആലുവ, സയ്യിദ് ശുഹൈബ് അക്തർ വെസ്റ്റ് ബംഗാൾ (സെക്രട്ടറിമാർ), സയ്യിദ് അഹമദ് നഈം അഹ്ദൽ പാണ്ടിക്കാട്, ആദിൽ പോലൂർ, നസീം പറമ്പിൽ ബസാർ (അംഗങ്ങൾ). നേതൃത്വത്തിനും പുതിയ കമ്മിറ്റിക്കും മർകസ് സാരഥി കാന്തപുരം ഉസ്താദ് ആശംസകൾ നേർന്നു.