മരഞ്ചാട്ടി മര്‍കസ് ഗ്രീന്‍വാലി 20-) വാര്‍ഷികം; പ്രചാരണോദ്ഘാടനം തിരുവമ്പാടിയില്‍


കോഴിക്കോട്: കാരന്തൂര്‍ മര്കസിനു കീഴില്‍ മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സിന്റെ ഇരുപതാം വാര്‍ഷിക പ്രചാരണോദ്ഘാടനം ഈ മാസം 19ന് തിരുവമ്പാടിയില്‍ നടക്കും. ഇരുപതിന കര്‍മപദ്ധതികളോടെ നടക്കുന്ന ആഘോഷങ്ങളുടെ പ്രചാരണോദ്ഘാടനത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. തിരുവമ്പാടി മര്‍കസുദ്ദഅവയില്‍ ചേര്‍ന്ന കണ്വെന്ഷന് സി.കെ ഹുസൈന് നിബാരിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി നാസര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. മുക്കം സോണ്‍ എസ്.വൈ.എസ് പ്രസിഡന്റ് സി.കെ ശമീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പ്രചാരണ സമിതി ഭാരവാഹികളായി സി.കെ ഹുസൈന് നിബാരി(ചെയര്മാന്), ലത്തീഫ് സഖാഫി തിരുവമ്പാടി, മുഹമ്മദ് റാഫി സഖാഫി, സലാം മുസ്ലിയാര് പുന്നക്കല്‍(വൈസ് ചെയര്മാന്), വി.കെ നാസര്‍ തോട്ടത്തില്‍ കടവ് (ജനറല്‍ കണ്‍വീനര്‍), യു.കെ സദഖത്തുള്ള സഖാഫി, അബ്ദുല്‍ കരീം വാലയില്‍, റൈഷാദ് തേറുപറമ്പ്(ജോ.കണ്‍വീനര്‍), പി.ജെ അഷ്റഫ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഫോട്ടോ: മരഞ്ചാട്ടി മര്‍കസ് ഗ്രീന്‍വാലി 20-ാം വാര്‍ഷിക സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സി.മുഹമ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തുന്നു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം