ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് ഇന്ന് മർകസിൽ സ്വീകരണം

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2024-27 വർഷത്തെ ചെയർമാനായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് ഇന്ന് മർകസിൽ സ്വീകരണം നൽകും. രാവിലെ 10 ന് മസ്ജിദുൽ ഹാമിലി പരിസരത്ത് ദഫ്മുട്ടിന്റെ അകമ്പടിയോടെ മർകസ് കമ്മിറ്റി അംഗങ്ങളുടെയും ജാമിഅ ഉസ്താദുമാരുടെയും നേതൃത്വത്തിൽ സ്വീകരിക്കും. ശേഷം കൺവെൻഷൻ സെന്ററിൽ നടക്കുന്ന സ്വീകരണ സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്യാപ്പള്ളി പ്രാർഥന നടത്തും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിക്കും.
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ മർകസിന്റെ ആദരവ് നൽകും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, പി മുഹമ്മദ് യൂസുഫ്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹമ്മദലി സഖാഫി വള്ളിയാട്, കെ വി ഉമറുൽ ഫാറൂഖ് ആശംസകളർപ്പിച്ച് സംസാരിക്കും. സഖാഫി ശൂറയുടെയും ജാമിഅ സ്റ്റാഫ് കൗൺസിലിന്റെയും മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പ്രത്യേക ഉപഹാരങ്ങളും സ്വീകരണ സംഗമത്തിൽ നൽകും.
പ്രകൃതി വിഭവങ്ങളുടെ വീണ്ടെടുപ്പ്...
നോളജ് സിറ്റിയിലെ എച്ച് ടി ഐയില്‍ വെച്ചാണ് കോഴ്സ് നടക്കുന്നത്...
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...

© Copyright 2024 Markaz Live, All Rights Reserved