മഴക്കെടുതി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക -കാന്തപുരം ഉസ്താദ്

കോഴിക്കോട്: കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പരസ്പര സഹായത്തിനും ആഹ്വാനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മഴക്കെടുതിയിൽ വെള്ളം കയറിയും മണ്ണിടിഞ്ഞും മരം വീണും പ്രയാസപ്പെടുന്നവരുണ്ട്. ഓരോ ദിവസവും ഏതാനും പേരുടെ ജീവനും നഷ്ടപ്പെടുന്നുണ്ട്. കുറച്ചു ദിവസംകൂടി വിവിധ പ്രദേശങ്ങളിൽ കനത്തമഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തുകയും മുൻകരുതൽ സ്വീകരിക്കുകയും സർക്കാർ നിർദേശങ്ങൾ പാലിക്കുകയും വേണം.
പുറം ജോലികളിൽ വ്യാപൃതരാവുന്നവർ, മത്സ്യതൊഴിലാളികൾ ഉൾപ്പെടെ മഴമൂലം തൊഴിൽ സാഹചര്യമില്ലാത്ത അനേകം സാധാരണക്കാർ ചുറ്റുമുണ്ടെന്നും അവരെ ചേർത്തുപിടിക്കാനും ആവുന്നത് ചെയ്യാനും സാധിക്കണമെന്നും ഉസ്താദ് പറഞ്ഞു. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളംകയറിയ തീരദേശ നിവാസികൾ, മണ്ണിടിഞ്ഞും മരം വീണും കഷ്ടപ്പെടുന്നവർ തുടങ്ങിയ പ്രയാസമനുഭവിക്കുന്നവരിലേക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുകയും സൗകര്യങ്ങൾ ചെയ്തുനൽകുകയും വേണം.
എസ് വൈ എസ് സാന്ത്വനം സംസ്ഥാനമെമ്പാടും ഹെൽപ് ലൈൻ ആരംഭിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജ്ജരായിട്ടുമുണ്ട്. സർക്കാർ സംവിധാനങ്ങളോടൊപ്പം എല്ലാവരും ഈ ദുരിതകാലത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും സാന്ത്വന രംഗത്ത് മുന്നിട്ടിറങ്ങണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കാന്തപുരം ഉസ്താദ് അഭ്യർഥിച്ചു.
പ്രകൃതി വിഭവങ്ങളുടെ വീണ്ടെടുപ്പ്...
നോളജ് സിറ്റിയിലെ എച്ച് ടി ഐയില്‍ വെച്ചാണ് കോഴ്സ് നടക്കുന്നത്...
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved