മർകസ് കെ എസ് ഒക്ക് പുതിയ നേതൃത്വം


കാരന്തൂർ: മർകസ് ശരീഅയിലെ കർണാടക വിദ്യാർഥി സംഘടന കെ എസ് ഒക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കാമിൽ ഇജ്തിമയിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ ഡയറക്ടർ വി പി എം ഫൈസി വില്യാപ്പള്ളി നവ സാരഥികളെ പ്രഖ്യാപിച്ചു. ആശിഖ് ഉള്ളാൾ(പ്രസിഡന്റ്), സലാം ബുൾമാർ (ജനറൽ സെക്രട്ടറി), സുബൈർ കുമ്പക്കോട് (ഫിനാ.സെക്ര.), സിദ്ദീഖ് സുള്ള്യ (വൈ.പ്രസി) നൗഫൽ മഞ്ഞനാടി, സാലിക് അയ്യങ്കേരി, ശിഹാബ് സൂറത്ത്കൽ, നൗഫൽ ദെക് ല, റിയാസ് കാവു. അശ്റഫ് നാവൂർ (സെക്ര.). ജനറൽബോഡിയിൽ സയ്യിദ് ഫസൽ അലവി ഉൾത്തൂർ ആധ്യക്ഷത വഹിച്ചു. അമ്മാർ സഖാഫി നീറുകട്ടെ പ്രവർത്തന റിപോർട്ടും സ്വലാഹുദ്ദീൻ സഖാഫി കുഞ്ഞാർ സാമ്പത്തിക റിപോർട്ടും അവതരിപ്പിച്ചു. സിദ്ദീഖ് സുള്ള്യ സ്വാഗതം പറഞ്ഞു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം