എക്സലൻസ് അവാർഡ് നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ


ബാലുശ്ശേരി: ഇസ്ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ 2025ൽ നടന്ന പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച മദ്രസ്സകൾക്കുള്ള എക്സലൻസ് അവാർഡ് കരസ്ഥമാക്കി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ മദ്രസ്സാ പഠനം നൽകിയതിലൂടെയാണ് ഏറ്റവും ഉന്നതമായ ഗ്രേഡുകൾ വിദ്യാർഥികൾക്ക് നേടാനായത്. ഈ തിളക്കാമാർന്ന വിജയത്തിന് വേണ്ടി പരിശ്രമിച്ച അധ്യാപകരെയും വിദ്യാർഥികളെയും മർകസ് ഫൗണ്ടർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി എം റഷീദ് സഖാഫി തുടങ്ങിയവർ അഭിനന്ദിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം