ത്രിദിന മെഗാ മെഡിക്കല്‍ ക്യാമ്പ് 24 മുതല്‍ നോളജ് സിറ്റിയില്‍
26 വരെയുള്ള ദിവസങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്...

26 വരെയുള്ള ദിവസങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്...

നോളജ് സിറ്റി: മര്‍കസ് മെഡിക്കല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മര്‍കസ് യുനാനി മെഡി. കോളജ് ആശുപത്രിയില്‍ മൂന്ന് ദിവസത്തെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. ജനറല്‍ മെഡിസിന്, ഓര്‍ത്തോ- ന്യൂറോ രോഗങ്ങള്‍, ഇ എന്‍ ടി രോഗങ്ങള്‍, കണ്‍സര്‍വേറ്റീവ് മെഡിസിന്, സ്കിന്‍ രോഗങ്ങള്‍, ശിശുരോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍ എന്നീ ചികിത്സ വിഭാഗങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. ഹിജാമ, ഫസദ് തെറാപ്പികള്‍ 50 ശതമാനം കിഴിവില്‍ ക്യാമ്പില്‍ ലഭ്യമാക്കും.
സൗജന്യ പരിശോധന, സൗജന്യ തെറാപ്പി, ലഭ്യമായ മരുന്നുകള്‍ സൗജന്യ നിരക്കില്‍, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കിടത്തിചികിത്സ, തുടര്‍ ചികിത്സാ ആനുകൂല്യങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ക്യാമ്പിന്റെ ഭാഗമായി നല്‍കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി +91 6235 998 811 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം