ഹിരോഷിമ ദിനത്തിൽ സമാധാന മതിലൊരുക്കി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ

ബാലുശ്ശേരി: ലോക ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായി ചരിത്രം രേഖപ്പെടുത്തുന്ന ഹിരോഷിമ അണുബോംബ് സ്ഫോടനത്തിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് മർകസ് പബ്ലിക് സ്കൂൾ ബാലുശ്ശേരിയിലെ വിദ്യാർഥികൾ ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ പീസ് വാൾ സ്ഥാപിച്ചു. ലോകസമാധാനത്തിനും സുസ്ഥിരവികസനത്തിനും പരസ്പര വിശ്വാസവും പരസ്പര സഹകരണവും മാത്രമേ വഴിയുള്ളൂ എന്ന സന്ദേശം പൊതുജന സമക്ഷം സമർപ്പിക്കുന്നതിന് വേണ്ടിയാണ് വിദ്യാർഥികൾ സമാധാന മതിൽ സ്ഥാപിച്ചത്. ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്തുള്ള വിവിധ വിഭാഗം ജനങ്ങൾ അവരുടെ സമാധാന സന്ദേശങ്ങളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, എഴുതിയും വരച്ചും സമാധാന മതിലിനെ സമ്പുഷ്ടമാക്കി.സ്കൂൾ ഹാർമണി ക്ലബ് വിദ്യാർഥികളാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ് അംഗങ്ങളായ ഹംദാ ശരീഫ്, നേഹ, ആയിഷ അലൈന, ആയിഷ മെഹ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഷഹീർ അസ്ഹരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസ്ലം അഹ്സനി, അധ്യാപകരായ അബ്ദുൽ റഹീം, അമർ, ഷെർളി തുടങ്ങിയവർ സംബന്ധിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം