പൂണെ മീലാദ് സമ്മേളനത്തിന് പ്രൗഢസമാപ്തി


പൂണെ : സിദ്റ ഫൗണ്ടേഷനും പൂണെ മലയാളി സ്വലാത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നബിദിന റാലിയും പൊതുസമ്മേളനവും ഗ്രാൻഡ് മൗലിദും നടന്നു. എട്ട് മണിക്ക് തുടക്കം കുറിച്ച നബിദിന സന്ദേശ റാലി പതിനൊന്ന് മണിയോടെ സിദ്റ അക്കാദമിയിൽ അവസാനിച്ചു.
പൂണെ മുൻഷിയാൻ മസ്ജിദിൽ നടന്ന മൗലിദ് സദസ്സും പൊതു സമ്മേളന പരിപാടിയിലും സിദ്റ ഫൗണ്ടേഷൻ നേതാക്കളും പൗരപ്രമുഖരും നാട്ടുകാരും സംബന്ധിച്ചു. ഉസ്താദ് ശിഹാബുദ്ദീൻ നൂറാനി ദുആ നേതൃത്വം നൽകി. അബ്ദു ഷുകൂർ നൂറാനി ഉദ്ഘാടനം ചെയ്തു. മുൻഷിയാൻ മസ്ജിദ് ഇമാം ഹാഫിസ് യാസീൻ പൂണെ പരിപാടിയെ അഭിസംബോധനം ചെയ്തു സംസാരിച്ചു. ശരീഫ് നൂറാനി, നദീർ നൂറാനി പങ്കെടുത്തു. ബുർദ മജ്ലിസിന് വിദ്യാർഥികൾ നേതൃത്വം നൽകി. സിദ്റ അക്കാദമി വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും നടന്നു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം