അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കുക: സമസ്ത നേതാക്കൾ


കോഴിക്കോട്: നാളെ(ശനി) കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കാൻ പ്രവർത്തകർ മുന്നോട്ടുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ ആഹ്വാനം ചെയ്തു. തിരുനബി(സ്വ)യെ പ്രകീർത്തിച്ച് വർഷം തോറും സ്നേഹജനങ്ങൾ ഒരുമിച്ചുകൂടുന്ന സമ്മേളനത്തിൽ സാന്നിധ്യം ഉറപ്പുവരുത്തുകയും ഇന്ന്(വെള്ളി) പള്ളികൾ വിളംബരം നടത്തുകയും വേണമെന്ന് സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, എസ് വൈ എസ് പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി, എസ് ജെ എം ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി തെന്നല, എസ് എം എ പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ ആവശ്യപ്പെട്ടു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം