മർകസ് ഹാദിയ അക്കാദമിയിൽ അഡ്മിഷൻ ആരംഭിച്ചു

കാരന്തൂർ: മർകസിന് കീഴിൽ കാരന്തൂരിൽ പ്രവർത്തിക്കുന്ന ഹാദിയ അക്കാദമിയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പെൺകുട്ടികൾക്ക് സുരക്ഷിതവും ധാർമികവുമായ അന്തരീക്ഷത്തിൽ മത പഠനതോടൊപ്പം മികച്ച ഭൗതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന രീതിയിലാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഹാദിയ ഡിപ്ലോമ, പ്ലസ് വൺ (സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ്), ബി.എ സോഷ്യോളജി, ബി.എ സൈക്കോളജി എന്നീ കോഴ്സുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പഠനത്തോടൊപ്പം വിദ്യാർഥികളുടെ സർഗ്ഗാത്മകവും കലാപരവുമായ കഴിവുകൾ വളർത്തുന്നതിനായി വൈവിധ്യമാർന്ന മത്സരങ്ങളും നൈപുണ്യ വികസന പരിശീലനങ്ങളും സ്ഥാപനത്തിന് കീഴിൽ നൽകി വരുന്നുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ https://admission.markaz.in/Apply/HadiyaKaranthur എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് +91 9072 500 418, +91 9072 500 428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം