ഹൃദയഭാഷ്യം; ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ പുസ്തകം 'ഹൃദയഭാഷ്യം' അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട് പ്രകാശനം ചെയ്യുന്നു

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ പുസ്തകം 'ഹൃദയഭാഷ്യം' അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട് പ്രകാശനം ചെയ്യുന്നു
നോളജ് സിറ്റി: ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ പുതിയ പുസ്തകം 'ഹൃദയഭാഷ്യം' പ്രകാശനം ചെയ്തു. ജീവിത വിജയത്തിലേക്ക് വിരല്‍ ചൂണ്ടുന്ന 33 സാരോപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉന്നതി കൈവരിക്കാന്‍ സഹായിക്കുന്ന പ്രായോഗികമായ ഉപദേശങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മര്‍കസ് നോളജ് സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലൈബാര്‍ പ്രസ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ജാമിഉല്‍ ഫുതൂഹില്‍ നടന്ന ചടങ്ങില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. സി.എച്ച്. ഇബ്രാഹിം കുട്ടി കടിയങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി.
പുസ്തകം ഇപ്പോള്‍ പബ്ലിക്കേഷന്‍ ഓഫര്‍ വിലയില്‍ വിപണിയില്‍ ലഭ്യമാണെന്നും മലൈബാര്‍ പ്രസ്സിന്റെ ഓണ്‍ലൈന്‍ സ്റ്റോറായ store.malaibar.org വഴിയും അല്ലാതെയും വായനക്കാര്‍ക്ക് പുസ്തകം ലഭ്യമാണെന്നും പ്രസാധകര് അറിയിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം