ഇമാം ഹദ്ദാദ് (റ) അനുസ്മരണവും ഹള്റയും നാളെ ജാമിഉല്‍ ഫുതൂഹില്‍


നോളജ് സിറ്റി : ആത്മീയ ലോകത്തെ അസാമാന്യ സാന്നിധ്യമായ ഇമാം ഹദ്ദാദ് (റ)യുടെ അനുസ്മരണവും ഹള്റയും മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നാളെ (വെള്ളി) നടക്കും. മഗ്രിബ് നിസ്കാരാനന്തരം ആരംഭിക്കുന്ന ആത്മീയ സംഗമത്തില്‍ നാടിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വിശ്വാസികള്‍ സംബന്ധിക്കും. രോഗശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിക്കാറുണ്ട്. വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളുമായി ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തിലാണ് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. ദാലഇലുല് ഖൈറാത്തോടെ തുടക്കമാകുന്ന സംഗമത്തില്‍ വിര്‍ദുല്ലത്വീഫ്, ഖാദിരിയ്യ ഹള്റ, പ്രാര്‍ഥന, തബറുക് വിതരണം തുടങ്ങിയവ നടക്കും.
ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ശാഫി ബാ അലവി വളപട്ടണം ഹള്റ മജ്ലിസിന് നേതൃത്വം നല്‍കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി അധ്യക്ഷത വഹിക്കും. ഇമാം ഹാഫിള് ശമീര്‍ അസ്ഹരി, സയ്യിദ് ഹാശിം ജീലാനി, ഇബ്റാഹീം സഖാഫി താത്തൂര്‍, ഹംസ മുസ്ലിയാര് കളപ്പുറം, അലിക്കുഞ്ഞി ദാരിമി, യൂസുഫ് നൂറാനി നേതൃത്വം നല്‍കും.
സി എസ് മുഹമ്മദ് ഫൈസി, ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ, മുഹിയദ്ദീന്‍ ബുഖാരി, മുഹമ്മദ് നൂറാനി വള്ളിത്തോട്, സജീര്‍ ബുഖാരി വള്ളിക്കാട്, സഹ്ല് ശാമില്‍ ഇര്‍ഫാനി, റോഷന് നൂറാനി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം സംബന്ധിക്കും.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം