മർകസ് ഐടിഐ സ്കോളർഷിപ്പ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു


കുന്ദമംഗലം: പഠനം പൂർത്തിയാക്കിയവർക്ക് ദേശീയ, അന്താരാഷ്ട്ര കമ്പനികളിൽ ഉയർന്ന ജോലിക്ക് അവസരം ഒരുക്കുന്ന മർകസ് ഐ.ടി.ഐയുടെ സേവനം അതുല്യമാണെന്ന് എം എ റസാഖ് മാസ്റ്റർ എംഎൽഎ പറഞ്ഞു. കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ മൂന്നര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടിയ മർകസ് ഐ.ടി.ഐ വിദ്യാർഥികളെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലെയും പിന്നാക്ക പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക് കാലോചിതമായ സാങ്കേതിക വിദ്യകൾ നൽകി അവരെ ഉയർത്തിക്കൊണ്ടുവരുന്ന മർകസിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു
ഐ.ടി.ഐ പ്രിൻസിപ്പൾ എൻ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, വൈസ് പ്രിൻസിപ്പൾ അബ്ദുറഹിമാൻ കുട്ടി, ഇബ്രാഹിം, ജലീൽ ,ഇറാഷ് വി.കെ, ഷിജാസ് അഹമ്മദ്, ഷറഫുദ്ദീൻ, സുദീപ്, ഡൈനി.പി.ടി, ഷമീർ പി.കെ, ഹനീഫ രിഫായി, ജ്യോതിഷ്, ദിപിൻലാൽ, പ്രവീൺ സംസാരിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം