മർകസ് ഗേൾസ് സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു

മർകസ് ഗേൾസ് സ്കൂളിൽ നടന്ന വായനാദിനാചരണം സാക്ക് വഴിയോരം ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഗേൾസ് സ്കൂളിൽ നടന്ന വായനാദിനാചരണം സാക്ക് വഴിയോരം ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: വായന വാനോളം ഉയരട്ടെ എന്ന പ്രമേയത്തിൽ ദിനാചരണ ഭാഗമായി മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംഗമം എഴുത്തുകാരൻ റസാക്ക് വഴിയോരം ഉദ്ഘാടനം ചെയ്തു. ജീവിതം ഒരു പുസ്തകമായും ചുറ്റുപാടുകൾ അനുഭവമായും മാറ്റി മുഴുവൻ വിദ്യാർഥികളും എഴുതാനും രചിക്കാനും തയ്യാറെടുക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. പി ടി എ പ്രസിഡന്റ് അബ്ദുറഹ്മാൻ ആധ്യക്ഷത വഹിച്ച ചടങ്ങിൽ, മർകസ് അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൂതകേണ്ടി, പ്രിൻസിപ്പൽ മൂസക്കോയ മാവിളി, ഹെഡ്മാസ്റ്റർ നിയാസ് ചോല, അധ്യാപകരായ പ്രജിത, ഷബ്ന, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ആയിഷ സുമയ്യ, റഷ പി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും നടത്തി. കുട്ടികളുടെ ആസ്വാദനകുറിപ്പുകളും, അമ്മമാരുടെ ആസ്വാദന കുറിപ്പുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം