മർകസ് യുനാനി ഹോസ്പിറ്റലിൽ പ്രവാസികൾക്കായി പ്രത്യേക ആരോഗ്യ പാക്കേജ് ആരംഭിച്ചു


കോഴിക്കോട്: അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്കായി കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിൽ പ്രത്യേക പ്രവാസി ആരോഗ്യ പാക്കേജ് പ്രഖ്യാപിച്ചു. ജോലിസ്ഥലത്തെ കഠിനാധ്വാനവും മാനസിക സമ്മർദ്ദവും മൂലം ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ശരീരവും മനസ്സും പുതുക്കി പൂർണ്ണമായി റിലാക്സ് ചെയ്യാനുള്ള മികച്ച ചികിത്സാ സൗകര്യങ്ങളാണ് ഈ പാക്കേജിലൂടെ ഒരുക്കിയിരിക്കുന്നത്.
പാക്കേജിന്റെ ഭാഗമായി 900 രൂപ നിരക്കിൽ ഫുൾ ബോഡി 'കളരി ഉഴിച്ചിൽ' ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം രോഗാവസ്ഥകൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന സ്റ്റീം ബാത്ത്, കപ്പിംഗ് തെറാപ്പി, കിഴി, ഹിജാമ, ധാര, ഫൂട്ട് ബാത്ത്, ഫസദ് തെറാപ്പി തുടങ്ങിയ പ്രമുഖ യുനാനി-പരമ്പരാഗത അഡ്-ഓൺ ചികിത്സാ സൗകര്യങ്ങളും ഹോസ്പിറ്റലിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികളുടെ അവധിക്കാലത്തിന്റെ ദൈർഘ്യം കണക്കിലെടുത്ത് 1, 3, 5, 7, 14, 21 ദിവസങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന വ്യത്യസ്ത ട്രീറ്റ്മെന്റ് പാക്കേജുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്കായി ഭക്ഷണവും മികച്ച താമസ സൗകര്യവും ഉൾപ്പെടുന്ന പാക്കേജുകളും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി +91 9562 213 535 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ജാമിഅ മദീനതുന്നൂർ ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026 സമാപിച്ചു...
2, 4, 6, 9 റാങ്കുകളാണ് നേടിയത്...
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള് സംബന്ധിക്കുന്ന സമ്മേളനം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം