ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക്ക് ടാലൻ്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...

2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...

കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്കോളർ സ്പാർക്ക് ടാലൻ്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക.
പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് വരെ ഫെല്ലോഷിപ്പിൻ്റെയും മെൻ്റർഷിപ്പിൻ്റെയും കരുത്തോടെ മുന്നേറാം. തുടർന്ന്, ഫെല്ലോകൾക്കിടയിൽ നടത്തുന്ന മെയിൻസ് പരീക്ഷയിലൂടെ പന്ത്രണ്ടാം ക്ലാസ് വരെ സ്കോളർഷിപ്പ് തുടരാനും അവസരമുണ്ട്. പ്ലസ്ടുവിന് ശേഷം മികവ് പുലർത്തുന്നവർക്ക് അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾക്ക് സ്കോളർഷിപ്പും മെൻ്റർഷിപ്പും ലഭിക്കും.
ഡിസംബർ 15 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. 2027 ജനുവരി 24 ഞായറാഴ്ചയാണ് പരീക്ഷ. കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും പരീക്ഷാ സെൻ്ററുകളുണ്ടാകും. കൂടുതൽ വിദ്യാർഥികൾ പരീക്ഷക്ക് തയ്യാറെടുക്കുന്ന സ്ഥലങ്ങളിൽ സെൻ്ററുകൾ അനുവദിച്ചേക്കും. പുതിയ സെൻ്ററുകൾക്കായി സ്കൂൾ മേലധികാരികൾക്ക് ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷാ സമയത്ത് തന്നെ പരീക്ഷാ സെൻ്റർ തിരഞ്ഞെടുക്കുകയും പരീക്ഷാ രജിസ്ട്രേഷൻ ഫീസായ 150 രൂപ ഓൺലൈനായി അടക്കുകയും വേണം. രണ്ട് മണിക്കൂർ നീളുന്ന ഒ എം ആർ പരീക്ഷയാണ് ഉണ്ടാവുക. സിലബസ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷിക്കാൻ www.safoundation.in സന്ദർശിക്കുക. വിശദവിവരങ്ങൾക്കും സംശയങ്ങൾക്കും: +91 8714 786 111, +91 8714 786 222
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...
മിഹ്റാസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം, അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്കും സി.ടി സ്കാൻ സെന്ററും നാടിന് സമർപ്പിച്ചു...
വൈകുന്നേരം 4 ന് കാമിൽ ഇജ്തിമയിൽ നടക്കും...
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം