മർകസ് നോളജ് സിറ്റി മിഹ്റാസ് ഹോസ്പിറ്റൽ അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്കിൻ്റെയും സി.ടി സ്കാൻ സെന്ററിൻ്റെയും ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും ചേർന്ന് നിർവഹിക്കുന്നു.
Markaz Live News
November 15, 2026
Updated
കോഴിക്കോട്: രാജ്യത്തിൻ്റെ പുരോഗതിയിൽ മർകസിൻ്റെ പങ്ക് നിസ്തുലവും മാതൃകാ പരവുമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മർകസ് നോളജ് സിറ്റി മിഹ്റാസ് ഹോസ്പിറ്റലിന്റെ പുതിയ ഗൈനക്കോളജി വിഭാഗം അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്ക്, മദർ ആൻഡ് ചൈൽഡ് കെയർ ഡിപ്പാർട്ട്മെന്റ്, സി.ടി സ്കാൻ സെന്റർ എന്നിവയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമ്മദ് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മിഹ്റാസ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഷംസുദ്ദീൻ സ്വാഗതവും മർകസ് നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അഡ്വ. തൻവീർ ഒമർ ആമുഖ പ്രഭാഷണവും നടത്തി.
മർകസ് നോളജ് സിറ്റിയുടെ ആരോഗ്യരംഗത്തെ ദീർഘവീക്ഷണവും ഭാവി പദ്ധതികളും സംബന്ധിച്ച് ഡോ. അബ്ദുൽ ഹകീം അസ്ഹരി വിഷൻ പ്രസന്റേഷൻ നടത്തി. മർകസു സഖാഫത്തി സുന്നിയ്യ ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ചടങ്ങിൽ ആശംസകൾ നേർന്നു.
പ്രവാസി സമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കുമായി തയ്യാറാക്കിയ സമഗ്ര ആരോഗ്യ പദ്ധതിയായ 'പ്രവാസി വെൽനെസ് പാക്കേജ്' ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. കൂടാതെ കുട്ടികളുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്ന 'എം കെയർ' ലോഗോ പ്രകാശനവും ഹോസ്പിറ്റൽ ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. ആരോഗ്യരംഗത്ത് 37 വർഷത്തെ മികച്ച സേവനവും ശിശുരോഗ ചികിത്സയിലും ആരോഗ്യപരിപാലന രംഗത്തും നൽകിയ സമഗ്ര സംഭാവനകളും പരിഗണിച്ച് മിഹ്റാസ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഷംസുദ്ദീനെ ചടങ്ങിൽ ആദരിച്ചു. ശ്രീ. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഡോ. അബ്ദുൽ ഹകീം അസ്ഹരിയും അഡ്വ. തൻവീർ ഒമറും ചേർന്നാണ് ഉപഹാരം സമർപ്പിച്ചത്. മിഹ്റാസ് ഹോസ്പിറ്റൽ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഇബ്നുബസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.