"കുന്നമംഗലം: ആത്മീയവഴിയില്‍ ജീവിച്ച മഹത്തുക്കളുടെ പാത പിന്തുടര്ന്ന് യഥാര്‍ത്ഥ മതത്തെ അനുധാവനം ചെയ്ത് ജീവിക്കുന്നവരാകണം മുസ്ലിംകളെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച സി.എം വലിയുല്ലാഹി ഉറൂസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മര്‍കസിന്റെ ആരംഭ കാലം മുതല്‍ ആത്മീയമായി പ്രചോദനം നല്കി വൈജ്ഞാനിക വിപ്ലവം നടത്താന്‍ കൂടെനിന്ന ആത്മീയ പണ്ഡിതനായിരുന്നു സി.എം വലിയുല്ലാഹിയെന്ന് കാന്തപുരം പറഞ്ഞു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. അനുസ്മരണ മൗലിദ് പാരായണത്തിന് സി.എം അബൂബക്കര്‍ സഖാഫി മടവൂര്‍ നേതൃത്വം നല്കി. വി.പി.എം ഫൈസി വില്യാപള്ളി, ചിയ്യൂര് മുഹമ്മദ് മുസ്ലിയാര്, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്, ലത്വീഫ് സഖാഫി പ്രസംഗിച്ചു. സമദ് സഖാഫി മായനാട് സ്വാഗതവും അക്ബര്‍ ബാദുഷാ സഖാഫി നന്ദിയും പറഞ്ഞു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved