അന്താരാഷ്ട്ര മീലാദ് സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പോസ്റ്റർ സയ്യിദ് അലി ബാഫഖി തങ്ങളുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു.

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പോസ്റ്റർ സയ്യിദ് അലി ബാഫഖി തങ്ങളുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു.
കോഴിക്കോട്: സെപ്റ്റംബർ 5 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിളംബരങ്ങൾക്ക് തുടക്കം കുറിച്ച് പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു. സുന്നി പ്രാസ്ഥാനിക നേതാക്കളുടെയും പണ്ഡിതരുടെയും സാദാത്തുക്കളുടെയും സാന്നിധ്യത്തിൽ മർകസിൽ നടന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രകാശനത്തിന് നേതൃത്വം നൽകി. രാജ്യാന്തര പ്രശസ്ത പണ്ഡിതരും മുഫ്തിമാരും ദേശീയ പ്രതിനിധികളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
പ്രവാചകൻ മുഹമ്മദ് നബി (സ്വ) യെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം, സാദാത്ത് സംഗമം, മെഗാ ദഫ് ഘോഷയാത്ര തുടങ്ങിയ പരിപാടികൾ സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. സമ്മേളനത്തിന് മുന്നോടിയായി വിവിധ അനുബന്ധ പരിപാടികളും നടക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് മുർത്തള ശിഹാബ് സഖാഫി തിരൂർക്കാട്, ഇബ്റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പിള്ളി, സി പി ഉബൈദുല്ല സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം