അന്താരാഷ്ട്ര മീലാദ് സമ്മേളനം; സ്വാഗതസംഘ കൺവെൻഷൻ പ്രൗഢമായി

അന്താരാഷ്ട്ര മീലാദ് സമ്മേളനം സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.

അന്താരാഷ്ട്ര മീലാദ് സമ്മേളനം സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: സെപ്റ്റംബർ 5 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ പ്രൗഢമായി. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന പരിപാടിയിൽ സാദാത്തുക്കളുടെയും പണ്ഡിതരുടെയും ഉമറാക്കളുടെയും സാന്നിധ്യത്തിൽ 1501 അംഗ സ്വാഗത സംഘം കമ്മിറ്റി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു. രാജ്യാന്തര പ്രശസ്ത പണ്ഡിതരും മുഫ്തിമാരും ദേശീയ പ്രതിനിധികളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സംബന്ധിക്കുന്ന സമ്മേളന ചടങ്ങുകൾക്ക് കൺവെൻഷൻ രൂപം നൽകി.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സന്ദേശപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പദ്ധതിയവതരിപ്പിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട്, സി പി ഉബൈദുല്ല സഖാഫി സംസാരിച്ചു.
അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, മജീദ് കക്കാട്, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് മുർത്തള ശിഹാബ് സഖാഫി തിരൂർക്കാട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ഇബ്റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പിള്ളി, പുന്നോറത്ത് അമ്മദ് ഹാജി, നാസർ ഹാജി ഓമച്ചപ്പുഴ, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, വയനാട് ജില്ലകളിലെ സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം ഐ, എസ് ജെ എം നേതാക്കൾ, മർകസ് കമ്മിറ്റി അംഗങ്ങൾ, ജാമിഅ മർകസ് മുദരിസുമാർ, പണ്ഡിതർ, സാദാത്തുക്കൾ, ഉമറാക്കൾ, വളണ്ടിയർമാർ കൺവെൻഷനിൽ സംബന്ധിച്ചു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം