2003 ബാച്ച് സഖാഫി കൗൺസിൽ ഇന്ന്


കാരന്തൂർ: ജാമിഅ മർകസിൽ നിന്നും 2003 വർഷം പഠനം പൂർത്തീകരിച്ച സഖാഫി പണ്ഡിതരുടെ ബാച്ച് കൗൺസിൽ ഇന്ന് (വ്യാഴം) നടക്കും. മർകസ് കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ആരംഭിക്കുന്ന കൗൺസിലിൽ ജാമിഅ മുദരിസുമാരും സഖാഫി പണ്ഡിതരും സംബന്ധിക്കും.
സഖാഫികൾക്കിടയിൽ ആദ്യമായി കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചവർ എന്ന നിലയിൽ വളരെ വ്യവസ്ഥാപിതവും ഫലപ്രദവുമായാണ് 2003 ബാച്ച് പ്രവർത്തിക്കുന്നത്. 'ബാച്ച് തല സംഗമത്തിന്' ആദ്യമായി തുടക്കം കുറിച്ചതും ഈ കൂട്ടായ്മയായിരുന്നു. മർകസിലെ ദൈനദിന ഭക്ഷണ ചെലവിലേക്ക് പിന്തുണ നൽകിയ 1000 ചാക്ക് അരി സമർപ്പണം, നവീകരണ പദ്ധതികൾ, ബാച്ച് അംഗങ്ങളുടെ വിവാഹസഹായം, ചികിത്സാസഹായം, റമളാൻ കിറ്റ് വിതരണം, യതീം മക്കൾക്കുള്ള പെരുന്നാൾ വസ്ത്രം, ഭവനനിർമാണം, തയ്യൽ മെഷീൻ വിതരണം തുടങ്ങി മർകസിനെയും അംഗങ്ങളെയും ശക്തിപ്പെടുത്തുന്ന വിവിധ പദ്ധതികളും ബാച്ച് കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
കൗൺസിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മർകസ് സാരഥി കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. സയ്യിദ് സാലിം കോയ തങ്ങൾ പ്രാർഥന നടത്തും. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ അധ്യക്ഷത വഹിക്കും. വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അലവി സഖാഫി കായലം, മുഹമ്മദലി സഖാഫി വള്ളിയാട്, സയ്യിദ് മുഹമ്മദലി ശിഹാബ് തളീക്കര, മുജീബ് സഖാഫി കോഡൂർ, സലാം സഖാഫി കുഴിഞ്ഞൊളം, ദുൽകിഫിൽ സഖാഫി സംസാരിക്കും.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം