മിഹ്റാസില്‍ ആദ്യത്തെ കണ്മണി പിറന്നു
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...

നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ആദ്യത്തെ കണ്മണി പിറന്നു. ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ഗൈനക്കോളജി വിഭാഗത്തിലെ പരിചരണങ്ങള്‍ക്കൊടുവിലാണ് ആദ്യ കുഞ്ഞ് പിറന്നത്. വിവിധ ഗവണ്മെന്റ് ആശുപത്രികളിലും മറ്റും സേവനം നടത്തി പരിചയ സമ്പത്താര്ജിച്ച ഡോ. സൈനബിന്റെയും ഡോ. ഹിബയുടെയും നേതൃത്വത്തിലാണ് പരിചരണം നല്‍കിയത്. ഇരുവരും പൂർണ ആരോഗ്യവതികളായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിൽ ആവശ്യമായ പ്രസവാനന്തര പരിചരണവും (Postnatal) മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്. 24 മണിക്കൂറും ഡോക്ടറുടെ സേവനം നോളജ് സിറ്റി ക്യാമ്പസില്‍ തന്നെ ലഭ്യമാണ് എന്നതാണ് മിഹ്റാസിലെ സവിശേഷത. അഡ്വാന്‍സ് ടെക്നോളജിയോടെയാണ് ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം