അന്താരാഷ്ട്ര മീലാദ് സമ്മേളനം: സാന്ത്വനം - മർകസ് സംയുക്ത വളണ്ടിയർ മീറ്റ് വെള്ളിയാഴ്ച


കോഴിക്കോട്: മർകസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5-ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ മുന്നോടിയായുള്ള സാന്ത്വനം, മർകസ് സംയുക്ത വളണ്ടിയർ സംഗമം വെള്ളിയാഴ്ച (ഓഗസ്റ്റ് 14) നടക്കും. വൈകുന്നേരം നാല് മണിക്ക് മർകസ് കാമിൽ ഇജ്തിമയിൽ നടക്കുന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ തങ്ങൾ അവേലം അധ്യക്ഷത വഹിക്കും.
സംഗമത്തിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സി.പി. ഉബൈദുല്ല സഖാഫി, അക്ബർ ബാദുഷ സഖാഫി, അബ്ദുസമദ് സഖാഫി മായനാട്, സാബിത് അബ്ദുല്ല സഖാഫി വാവാട്, മിസ്തഹ് മൂഴിക്കൽ, ഉമറുൽ ഫാറൂഖ് ചെറുമുക്ക് തുടങ്ങിയവർ സംസാരിക്കും.
കോഴിക്കോട് സൗത്ത് ജില്ലയിലെ സാന്ത്വനം, മർകസ് വളണ്ടിയർമാരും കേരള മുസ്ലിം ജമാഅത്ത്, എസ്.എസ്.എഫ് സംഘടനകളിൽ നിന്ന് വളണ്ടിയർ സേവനത്തിന് സന്നദ്ധതയുള്ളവരും സംഗമത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സ്വാഗതസംഘം ഓഫീസ് അറിയിച്ചു. വിവരങ്ങൾക്ക്: +91 9895007795, +91 9544022916
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം