മർകസ് 'അൽ മഹബ്ബ' മീലാദ് ക്യാമ്പയിന് തുടക്കം

'അൽ മഹബ്ബ' മീലാദ് ക്യാമ്പയിൻ മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കുന്നു.

'അൽ മഹബ്ബ' മീലാദ് ക്യാമ്പയിൻ മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കുന്നു.
കോഴിക്കോട്: തിരുനബി(സ്വ)യുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മർകസ് നടത്തുന്ന അൽമഹബ്ബ മീലാദ് ക്യാമ്പയിൻ ആരംഭിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ വിളംബര സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. തിരുനബി(സ്വ)യുടെ ജീവിതവും നിലപാടുകളും മാതൃകകളും അടുത്തറിയാനും അവയുൾക്കൊണ്ട് ജീവിക്കാനും സമൂഹത്തിൽ പ്രചരിപ്പിക്കാനും റബീഉൽ അവ്വലിൽ വിശ്വാസികൾ കൂടുതൽ ഉത്സാഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അൽ മൗലിദുൽ അക്ബർ, അന്താരാഷ്ട്ര മീലാദ് സമ്മേളനം, കാന്തപുരം ഉസ്താദിന്റെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം, ഹദീസ് ദർസ്, സാദാത് സംഗമം, അക്കാദമിക് സെമിനാർ, വിളംബര റാലി, മഹബ്ബ ടോക്, മൗലിദ് സദസ്സുകൾ, അക്ഷര വെളിച്ചം;നബി ചരിത്ര പുസ്തക പ്രദർശനം, സീറാ ക്വിസ് മത്സരങ്ങൾ, മീലാദ് ഗിഫ്റ്റ്, ശമാഇൽ ദർസ്, മഹബ്ബ വിസിറ്റ്, ബുക്ക് ടെസ്റ്റ്, ഓൺലൈൻ കോഴ്സുകൾ, ഫ്ളാഷ്മോബ് തുടങ്ങി പരമ്പരാഗതവും വൈവിധ്യമാർന്നതുമായ പ്രകീർത്തന-വൈജ്ഞാനിക പരിപാടികളും സംഗമങ്ങളുമാണ് ക്യാമ്പയിൻ കാലയളവിൽ നടക്കുക.
റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്ച പുലർച്ചെ മർകസ് നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ സാദാതുക്കളുടെയും പണ്ഡിതരുടെയും നേതൃത്വത്തിലാണ് അൽ മൗലിദുൽ അക്ബർ നടക്കുക. സെപ്റ്റംബർ അഞ്ചിന് കോഴിക്കോട് സ്വപ്നനഗരിയിലെ ട്രേഡ് സെന്ററിൽ അന്താരാഷ്ട്ര മീലാദ് സമ്മേളനവും എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂളിൽ സാദാത് സംഗമവും നടക്കും. ഇന്ത്യയിലും പുറത്തുമുള്ള വിവിധ മർകസ് ക്യാമ്പസുകളും അലുംനി കൂട്ടായ്മകളും ക്യാമ്പയിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ക്യാമ്പയിൻ പ്രഖ്യാപന ചടങ്ങിൽ സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, സയ്യിദ് കെ വി തങ്ങൾ ഫറോക്ക്, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, അബ്ദുല്ലത്വീഫ് സഖാഫി മദനീയം, മുഹമ്മദലി സഖാഫി വള്ളിയാട്, സയ്യിദ് അലി ശിഹാബ് സഖാഫി, അക്ബർ ബാദുഷ സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, അബൂബക്കർ ഹാജി കിഴക്കോത്ത്, എകെ മൂസ ഹാജി കാന്തപുരം സംബന്ധിച്ചു.
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം