ഭരണഘടനാ ആശയങ്ങൾ മുറുകെപിടിക്കുന്നതാണ് ദേശസ്നേഹം: ഗ്രാൻഡ് മുഫ്തി

മർകസിൽ നടന്ന സ്വാതന്ത്ര്യദിന അസംബ്ലിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.

മർകസിൽ നടന്ന സ്വാതന്ത്ര്യദിന അസംബ്ലിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരിക-വിശ്വാസ വ്യത്യാസങ്ങളും മുന്നിൽ കണ്ട് നാടിനെ ഒന്നിപ്പിക്കാനായി രാഷ്ട്ര നിർമാതാക്കൾ രൂപപ്പെടുത്തിയ ഭരണഘടനാ ആശയങ്ങളെ അവഗണിക്കുന്നതും ദുർബലപ്പെടുത്തുന്നതും ഇന്ത്യയെ മുറിവേൽപ്പിക്കുമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഭരണഘടനാ ആശയങ്ങൾ മുറുകെപിടിച്ച് പ്രവർത്തിക്കുന്നതാണ് ദേശസ്നേഹമെന്നും അദ്ദേഹം പറഞ്ഞു. 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു ഗ്രാൻഡ് മുഫ്തി.
ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ്. അതിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ടു വരണം. സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാനുള്ള അധികാരമല്ലെന്നും രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ച്, സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് - അദ്ദേഹം പറഞ്ഞു.
20 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കുചേർന്ന ചടങ്ങിൽ മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.എം റഷീദ് സഖാഫി, ഉനൈസ് മുഹമ്മദ്, ഷമീം കെ.കെ, ഡോ. റോഷൻ നൂറാനി, വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ ചടങ്ങിൽ സംബന്ധിച്ചു.
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...
മിഹ്റാസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം, അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്കും സി.ടി സ്കാൻ സെന്ററും നാടിന് സമർപ്പിച്ചു...
വൈകുന്നേരം 4 ന് കാമിൽ ഇജ്തിമയിൽ നടക്കും...
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം