അല്‍ മൗലിദുല്‍ അക്ബറിന് പ്രൗഢ സമാപനം
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...

അൽ മൗലിദുൽ അക്ബർ ആത്മീയ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...

അൽ മൗലിദുൽ അക്ബർ ആത്മീയ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച മര്‍കസിന് കീഴില്‍ സംഘടിപ്പിച്ചു വരാറുള്ള അല്‍ മൗലിദുല്‍ അക്ബറിന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ പ്രൗഢ സമാപനം. പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുടെ ആലാപനം, വിവിധ മൗലിദുകളുടെ പാരായണം, പ്രഭാഷണങ്ങള്‍, പ്രാര്‍ഥനകള്‍ എന്നിവയാല്‍ ഭക്തിനിര്‍ഭരമായ സംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ചത്.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിച്ചു. ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തി.
സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയദ്ദീന്‍ കുട്ടി ബാഖവി, ഹസ്റത്ത് ഇല്യാസ് ബാഖവി തമിഴ്നാട്, ബറക്കത്തുല്ല സാഹബ് മുത്തുപ്പേട്ട, മൗലാന ബിശാര്‍ ഹുസൈന് സഖാഫി കഷ്മീര്‍, സുഹൈല്‍ ഇഖ്ബാല്‍ സാംഭല്‍ സംസാരിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഐദ്റൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ എട്ടിക്കുളം തുടങ്ങിയവര്‍ വിവിധ സമയങ്ങളിലായി പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ഹസന് മുസ്ലിയാര് വയനാട്, വി.പി.എം ഫൈസി വില്യാപ്പള്ളി, ഹസന് അലി സാഹിബ് ഈറോഡ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സി.പി ഉബൈദുല്ലാഹ് സഖാഫി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി എന്നിവർ സംബന്ധിച്ചു.
ലോകസമാധാനത്തിനായുള്ള പ്രത്യേക പ്രാര്‍ഥനയോടെയും തബറുക് വിതരണത്തോടെയുമാണ് സംഗമം അവസാനിച്ചത്.
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം