മർകസ് അത്ഖ ബാച്ച് സംഗമങ്ങൾ സമാപിച്ചു


കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ പൂർവ്വ വിദ്യാർഥി സംഘടനയായ മർകസ് അത്ഖ (അസോസിയേഷൻ ഫോർ തഹ്ഫീളുൽ ഖുർആൻ അലുംനി) സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി ബാച്ച് സംഗമങ്ങൾ സമാപിച്ചു. ‘അസാസ് – സെക്യൂർ ദ റൂട്സ്’ എന്ന പ്രമേയത്തിൽ വിവിധ ദിവസങ്ങളിലായി നടന്ന സംഗമങ്ങളിൽ 1987 മുതൽ 2022 വരെയുള്ള 35 ബാച്ചുകളിലെ പൂർവ്വ വിദ്യാർഥികൾ പങ്കെടുത്തു.
സൗഹൃദ സംഗമം, ബാച്ച് കൗൺസിൽ, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയവ സംഗമങ്ങളുടെ ഭാഗമായി നടന്നു. പൂർവ്വ വിദ്യാർഥികളെ കൂടുതൽ ശക്തമായി കൂട്ടിയിണക്കുന്നതിനും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുമുള്ള വിവിധ പദ്ധതികൾ സംഗമങ്ങളിൽ ആവിഷ്കരിച്ചു.
ബാച്ച് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള തുടർ പ്രവർത്തനങ്ങൾക്കും സംഗമങ്ങളിൽ രൂപം നൽകി.
ബാച്ച് സംഗമങ്ങളുടെ തുടർച്ചയായി ഒക്ടോബർ 1ന് കാരന്തൂർ മർകസിൽ സെൻട്രൽ കൗൺസിലും ‘കോൺഫാബ്’ സമ്പൂർണ്ണ പൂർവ്വ വിദ്യാർഥി സംഗമവും നടക്കും. സംഘടനയുടെ 2026-27 ഭാരവാഹികളെയും പ്രവർത്തന രേഖയും പരിപാടിയിൽ അവതരിപ്പിക്കും.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം