പരിസ്ഥിതി ദുര്‍ബല പ്രദേശ അന്തിമ വിജ്ഞാപനം; മര്‍കസ് ലോ കോളജ് ലീഗല്‍ എയിഡ് ടീം പ്രവര്‍ത്തനമാരംഭിച്ചു

മര്‍കസ് ലോ കോളജ് ലീഗല്‍ എയിഡ് ടീമിന്റെ പരാതി സമര്‍പ്പണ പദ്ധതി ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

മര്‍കസ് ലോ കോളജ് ലീഗല്‍ എയിഡ് ടീമിന്റെ പരാതി സമര്‍പ്പണ പദ്ധതി ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു.
അടിവാരം: പരിസ്ഥിതി ദുര്‍ബല പ്രദേശ (ഇ.എസ്.എ) അന്തിമ വിജ്ഞാപനം സംബന്ധിച്ച് ആശങ്കയില്‍ കഴിയുന്ന മലയോര നിവാസികളെ സഹായിക്കാനായി മര്‍കസ് ലോ കോളജ് ലീഗല്‍ എയിഡ് ടീം പ്രവര്‍ത്തനമാരംഭിച്ചു. ഇ.എസ്.എ കരട് വിജ്ഞാപനത്തിലെ വിവിധ വ്യവസ്ഥകള്‍ ഭൂവുടമസ്ഥാവകാശം, കൃഷി, ഉപജീവനം, വീടുകള്‍, അടിസ്ഥാന സൗകര്യ വികസനം, റോഡുകള്‍, പൊതുസേവനങ്ങള്‍, ചെറുകിട വ്യാപാര- വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലീഗല്‍ എയിഡ് ടീം പ്രവര്‍ത്തനമാരംഭിച്ചത്.
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും ഉപജീവന മാര്‍ഗങ്ങളെയും ബാധിക്കുന്ന നിയന്ത്രണങ്ങള്‍, ഭൂമിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കൃഷിയുമായി ബന്ധപ്പെട്ട ആശങ്കകള്‍, വീടുകളുടെയും മറ്റ് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണം, പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉണ്ടാകാവുന്ന തടസ്സങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് പരാതികളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ സഹായിക്കുകയാണ് ലീഗല്‍ എയിഡ് ടീം ചെയ്യുന്നത്. ഈ മാസം 25 വരെയാണ് പരാതികളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ അവസരമുള്ളത്. ഇതിനായി +91 96059 57525 എന്ന ഹെല്പ് ലൈന്‍ നമ്പറും മര്‍കസ് ലോ കോളജ് ലീഗല്‍ എയിഡ് ടീം ആരംഭിച്ചിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദ്, അഡ്വ. അബ്ദുര്‍റഊഫ് സംബന്ധിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം