യൂഫോറിയ സെൽഫ് പാലിയേറ്റീവ് പ്രൗഢമായി

മർകസ് റൈഹാൻ വാലിയിൽ നടന്ന യൂഫോറിയ സെൽഫ് പാലിയേറ്റീവ് സി.പി സിറാജുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് റൈഹാൻ വാലിയിൽ നടന്ന യൂഫോറിയ സെൽഫ് പാലിയേറ്റീവ് സി.പി സിറാജുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ 11-ാമത് എഡിഷൻ ലൈഫ് ഫെസ്റ്റിവൽ യൂഫോറിയ ’26 ന്റെ ഭാഗമായി വിദ്യാർഥികൾക്കായി ‘സെൽഫ് പാലിയേറ്റീവ്’ പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹികാവബോധവും സഹാനുഭൂതിയും ഉത്തരവാദിത്വബോധവും അപരനെ പരിഗണിക്കാനുള്ള മനസ്സും വിദ്യാർഥികളിൽ വളർത്തുന്നത് ലക്ഷ്യമിട്ടാണ് ശിൽപശാല നടത്തിയത്. രോഗികളെ പരിചരിക്കുന്നതിനും അവരുടെ വേദനയും ആവശ്യങ്ങളും മനസ്സിലാക്കി കരുതലോടെ ഇടപെടുന്നതിനുമുള്ള പ്രായോഗിക അനുഭവങ്ങൾ കുട്ടികൾക്ക് പകരുന്നതായിരുന്നു പരിപാടി.
മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സി.പി സിറാജുദ്ദീൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് വളണ്ടിയർ ആദിഷ് വെള്ളിപറമ്പ് ബോധവത്കരണവും പരിശീലനവും നടത്തി. ആശിഖ് സഖാഫി മാമ്പുഴ സ്വാഗതവും മാജിദ് സഖാഫി തച്ചണ്ണ നന്ദിയും പറഞ്ഞു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം