മർകസ് തകാഫുൽ ഫാമിലി മീറ്റ് സമാപിച്ചു
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...

മർകസ് തകാഫുൽ ഫാമിലി മീറ്റിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...

മർകസ് തകാഫുൽ ഫാമിലി മീറ്റിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: അനാഥരെ കൈപിടിച്ചുയർത്തുന്നതും അറിവുത്പാദനത്തെ സഹായിക്കുന്നതും മഹത്തായ കാര്യങ്ങളാണെന്നും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇവക്ക് സാധിക്കുമെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കാമ്പസിൽ നടന്ന തകാഫുൽ ഫാമിലി മീറ്റിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിതരും അറിവിനെയും അശരണരെയും സ്നേഹിക്കുന്ന മനുഷ്യരും ഒന്നിച്ചാൽ സമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് മർകസ് സാധിച്ച മുന്നേറ്റങ്ങൾ എന്നും ഉസ്താദ് പറഞ്ഞു.
വിവിധ മർകസ് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന അനാഥരും നിർധനരും ആത്മീയ വിദ്യ നുകരുന്നവരുമായ വിദ്യാർഥികളുടെ പഠന-ഭക്ഷണ-താമസ ചിലവുകൾ സ്പോൺസർ ചെയ്യുന്ന പദ്ധതിയാണ് തകാഫുൽ. പദ്ധതിയിൽ അംഗങ്ങളായ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 2000 ത്തോളം പേർ സംഗമത്തിൽ സംബന്ധിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് ജസീൽ കാമിൽ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, അനസ് അമാനി പുഷ്പഗിരി, സി.പി സിറാജ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, വി.എം റശീദ് സഖാഫി, അഡ്വ. മുഹമ്മദ് ശരീഫ്, ഷമീം കെ.കെ, ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ, മർകസ് പബ്ലിക് റിലേഷൻസ് ഓഫീസർമാർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം