മർകസ് യുനാനി ഹോസ്പിറ്റലിൽ ഗാന്ധിജയന്തി ദിനാചരണം


കാരന്തൂർ: ഡെഫ് വെൽഫെയർ ഫൗണ്ടേഷന്റെയും മർകസ് യുനാനി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മർകസ് യുനാനി ഹോസ്പിറ്റൽ പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി. ശുചിത്വ ജീവിതത്തിന്റെ പ്രാധാന്യവും മഹാത്മാഗാന്ധിയുടെ ശുചിത്വസന്ദേശവും ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ പ്രവർത്തകരും മർകസ് യുനാനി ഹോസ്പിറ്റൽ ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
തുടർന്ന് ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. ശുചിത്വം, സേവനം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായിരുന്നു പരിപാടികളുടെ ലക്ഷ്യം. ഡോ. മുഹമ്മദ് അനീസ് എം, ഡോ. മുജ്തബ, അമീൻ കെ, ജഷീദ് കെ, റിയാസ് സി.പി, നിജാസ് കെ.പി, ദിനൂപ്, അൻവർ സാദിഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം