കാരന്തൂർ: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിനു കീഴിൽ 2018-19 അദ്ധ്യായന വർഷത്തിലെ "നൂറെ ഖിതാം" രണ്ടാം എഡിഷൻ നടന്നു. ഹിഫ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്ഥാപനത്തിലെ അഞ്ച് ഡിവിഷനുകളിൽ നിന്നുള്ള 7 വിദ്യാർത്ഥികൾ വിശുദ്ധ ഖുർആൻ മനഃപ്പാഠം പൂർത്തിയാക്കി. സൂറത്തുൽ ജാസിയ്യയിലെ അവസാന സൂക്തങ്ങൾ ഗുവര്യർക്കു മുമ്പിൽ ഓതിക്കൊടുത്താണ് അവർ ഹാഫിസ് പട്ടം നേടിയത് . ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ അനുമോദന പ്രസംഗം നടത്തി . ഹാഫിസുകളുടെ രക്ഷിതാക്കളെ ചടങ്ങിൽ ആദരിച്ചു. ഹാഫിളുകൾക് ഹിഫ്ള് വിദ്യാർത്ഥി സംഘടന ഉസ് വതുൻ ഹസന ഉപഹാര വിതരണം നടത്തി. ഹാഫിസ് സൈനുൽ ആബിദ് ചങ്ങര, ഹാഫിസ് നൂറുൽ അമീൻ വളാഞ്ചേരി, ഹാഫിസ് ബിഷ്റുൽ മാജിദ് പറവൂർ, ഹാഫിസ് ഫുളൈൽ കോടമ്പുഴ, ഹാഫിസ് ഷംനാദ് നടമ്മൽ പൊയിൽ, ഹാഫിസ് മുഹമ്മദ് ശിബ് ലി പാങ്ങ്, ഹാഫിസ് സുഫ്യാൻ കൂറ്റമ്പാറ എന്നിവരാണ് ഖുർആൻ മനഃപാഠ പഠനം പൂർത്തിയാക്കിയത്.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved