സഹ്റത്തുല്‍ ഖുര്‍ആന്‍ രണ്ടാം കൊണ്‍വൊക്കേഷന്‍ ഇന്ന്; 102 സഹ്റാവികള്‍ കര്‍മ്മ പഥത്തിലേക്ക്


കോഴിക്കോട്: മര്കസിനു കീഴിലെ പ്രീസ്കൂള്‍ സംവിധാനമായ സഹ്റത്തുല്‍ ഖുര്‍ആന്റെ രണ്ടാം കോണ്വൊക്കേഷന് ഇന്ന്(തിങ്കള്‍) വൈകുന്നേരം 3 മണിക്ക് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. സഹ്റത്തുല്‍ ഖുര്‍ആന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രൈനിംഗ്, ക്യൂന്‍സ് ലാന്റ് അക്കാദമിക് ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനം ചടങ്ങില്‍ നടക്കും. പഠനം പൂര്‍ത്തിയാക്കിയ 750 വിദ്യാര്‍ത്ഥികളുടെയും പരിശീലനം പൂര്‍ത്തിയാക്കിയ 102 സഹ്റാവികളും ബിരുദം ഏറ്റുവാങ്ങും.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, സഹ്റത്തുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങി നിരവധി സാദാത്തുക്കളും പണ്ഡിതന്മാരും വിദ്യാഭ്യാസ വിചക്ഷണരും ചടങ്ങില്‍ സംബന്ധിക്കും.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം