സുഹ്ബ ആത്മീയ സഹവാസ ക്യാമ്പിന് ഇന്ന് തുടക്കം

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ആത്മീയ സഹവാസ ക്യാമ്പ് 'സുഹ്ബ'ക്ക് തിങ്കളാഴ്ച തുടക്കമാകും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, ശൈഖ് യഹിയ റോഡസ് യു എസ് എ, ഡോ. റജബ് ഷെന്‍തുര്‍ഖ് തുര്‍കിയ, ഡോ. അഫീഫ് അല്‍ അകിതി യു കെ, അലി ബാഖവി ആറ്റുപുറം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ക്ലാസ്സുകള്‍, പഠനവേദികള്‍, പാരായണങ്ങള്‍, ഇജാസത്ത് കൈമാറ്റം, പ്രകീര്‍ത്തന ആലാപനങ്ങള്‍ തുടങ്ങിയവ ക്യാമ്പില്‍ നടക്കും. തിങ്കളാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് ചൊവ്വാഴ്ച രാത്രിയോടെ സമാപിക്കും.
ഈജിപ്ത്, യു കെ, അമേരിക്ക, തുര്‍ക്കി, ജോര്‍ദാന്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആത്മീയ വ്യക്തിത്വങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കും. ഇംഗ്ലീഷ്- അറബി ഭാഷകളിലായാണ് സെഷനുകള്‍ നടക്കുന്നത്. വിശ്വാസവും കര്‍മവും ശരിപ്പെടുത്താനുള്ള അപൂര്‍വ അവസരമായ സഹവാസ ക്യാമ്പ് വിവിധ ആരാധനകളും കര്‍മങ്ങളും പരിശീലിച്ചെടുക്കാനുള്ള അവസരം കൂടിയാണ്. പ്രായഭേദമന്യെ ആര്‍ക്കും പങ്കെടുക്കാമെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
https://suhba.jamiulfutuh.in എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷന് സ്വീകരിക്കുന്നത്. വിശദ വിവരങ്ങള്‍ക്കായി +91 70349 46663 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....

© Copyright 2024 Markaz Live, All Rights Reserved