മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക: കാന്തപുരം


കോഴിക്കോട്: കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം നടത്തുന്ന ആരോഗ്യ-ജനസംസരക്ഷണ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി ആവശ്യപ്പെട്ട ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണെമന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭ്യർത്ഥിച്ചു. കൊറോണ പ്രതിരോധ പ്രവർത്തങ്ങൾക്കൊപ്പം 21 ദിവസത്തെ ഈ ലോക് ഡൌൺ കാലത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് മുഴുവൻ സംരക്ഷണം നൽകുകയെന്നത് ഭാരിച്ച ചെലവുള്ള കാര്യമാണ്. ഈ ഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാന സർക്കാരിന്റെ കൂടെ നിൽക്കൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ജോലിയും സംരംഭങ്ങളും എല്ലാം നിലച്ച സമയമാണെങ്കിലും ഈ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സാധിക്കുന്ന വിധത്തിൽ എല്ലാവരും ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം: കാന്തപുരം പറഞ്ഞു.
സുന്നി സംഘടനകളും മർകസും ഇക്കാര്യത്തിൽ സജീവമായുണ്ടാകും. മർകസ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകർ മൂന്നു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്: കാന്തപുരം പറഞ്ഞു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം